Thursday, December 31, 2009

എല്ലാം ഇനി ഒരു ഓര്‍മ്മ മാത്രം ഇന്നു 2010ജനുവരി 1ഇന്നലെ രാത്രി 12മണിക്കു 2009 യത്രയായി അത്‌ ദാരുണമായ ഒരു ദുരന്തമായിരുന്നു. 2009 നെയും 2010 നെയും ഇരു കരങ്ങളില്‍ ചേറ്‍ത്തു പിടിക്കാന്‍ ഓമനിക്കാന്‍ ഞാന്‍ അതിയായി അഗ്രഹിച്ചു പക്ഷെ?ഒരു നിമിഷം !! എല്ലാം ഒരു നിമിഷം കൊണ്ടു സംഭവിച്ചു 2010 ണ്റ്റെ ജനനത്തില്‍ ഞാന്‍ ലയിച്ചിരിക്കെ 2009 പാവം ! അവള്‍ മരിക്കുകയാണെന്നു ഞാനറിയാതെ പോയി 2010 ണ്റ്റെ ജനനത്തിണ്റ്റെ സന്തോഷത്തിമര്‍പ്പില്‍ അഹ്ളാദാരവങ്ങളില്‍ പാവം 2009 ണ്റ്റെ പ്രാണനു വേണ്ടിയുള്ള പിടച്ചില്‍ എനിക്കു കാണാന്‍ കഴിഞ്ഞില്ല അവളുടെ ശ്വാസഗതി മന്ദഗതിയില്‍ ആവുന്നതു ഞാന്‍ അറിയാതെ പോയി അവള്‍ എന്നേക്കുമായി എന്നെ പിരിയുകയണെന്നു ഞാന്‍ മനസ്സിലാക്കിയില്ല അറിയാതെ കണ്ണുകള്‍ നിരഞ്ഞു പോവുന്നു ....അവളുടെ ചുടു നിശ്വാസങ്ങള്‍ എണ്റ്റെ കവിളില്‍ ഇനിമേല്‍ മുത്തമിടുകയില്ല അവളുടെ പരിരംഭണങ്ങളില്‍ പുളകിതനാകുവാന്‍ ഇനി എനിക്ക്‌ കഴിയുകയില്ല എന്തൊരു കഷ്ടം !അവളുടെ സാമിപ്യം സുഖകരമായ ഒരു ആലസ്യമായിരുന്നു അവളുടെ മാദക ഗന്ധം എണ്റ്റെ ഉന്‍മാദത്തെ അതിണ്റ്റെ ഉച്ചസ്തായിയില്‍ എത്തിച്ചിരുന്നു ..അതെല്ലാം ഇനി ഒരു ഓര്‍മ മാത്റം ഒരു ഇക്കിളിപ്പെടുത്തുന്ന,നൊമ്പരപെടുത്തുന്ന,ഒരു ഓറ്‍മ മാത്രം ... ഓറ്‍മ്മ മാത്

Wednesday, December 2, 2009

മലയാളിയുടെ സ്വഭാവിക രോഗങ്ങള്‍
സ്വന്തം ജോലിയില്‍ വെറുപ്പ്‌ പൊതുപ്രവര്‍ത്തനത്തില്‍ വ്യഗ്രത ഉദാഹരണം അധ്യാപകനു പടിപ്പിക്കാന്‍ ഇഷ്ടമില്ല പകരം മറ്റു പണികളില്‍ നല്ല ഉഷാര്‍
ഭര്‍ത്താവിനു സ്വന്തം ഭാര്യയെക്കാള്‍ ഇഷ്ടം മറ്റുള്ളവരുടേ ഭാര്യമാരോട്‌
നിയമങ്ങള്‍ ഞാന്‍ ഒഴികെ മറ്റുള്ളവര്‍ പാലിക്കണമെന്നു നിര്‍ബന്ധം.
.ബാക്കി നിങ്ങള്‍ക്ക് തുടരാം.....

Tuesday, November 24, 2009

ജീവിതത്തില്‍ കുറെ സമയം സന്തോഷിക്കാന്‍ കഴിയുന്നു എന്നാല്‍ നിറഞ്ഞ സന്തോഷത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ അറിയാതെ ദുഖങ്ങള്‍ പതുക്കെ കടന്നു വരുന്നു നീലാകാശത്തില്‍ സൂര്യന്‍ പ്രശോഭിക്കുമ്പോള്‍ തന്നെ ഒരരികിലൂടെ മേഘങ്ങള്‍ കടന്നു വരുന്നു കുറച്ചു കഴിയുമ്പോള്‍ ആകാശം പൂര്‍ണമായി മെഘങ്ങളാല്‍ നിറയുന്നു ആകാശത്തില്‍ നിന്നും മേഘങ്ങള്‍ സൂര്യനെ ഓടിച്ചതു പോലെ അതോ മേഘങ്ങളെ പേടിച്ചു സുര്യന്‍ ഓടി ഒളിച്ചതാണൊ? അറിയില്ല സന്തോഷിക്കാന്‍ ജീവിതത്തിലൊന്നുമില്ലാത്ത അവസ്ത നിരാശ മാത്രം ബാക്കി! മേഘങ്ങള്‍ സൂര്യനില്ലാത്ത ആകാശത്തെ ചൂണ്ടി കാണിച്ചു കൊണ്ടു അട്ടഹസിക്കുന്നു ഇനി ഒരിക്കലും ഈ ആകാശത്തു സൂര്യന്‍ ഉണ്ടാവില്ല! അവന്‍ എന്നേക്കുമായി മറഞ്ഞു പോയിരിക്കുന്നു നിനക്കു ഇനി ഒരിക്കലും അവണ്റ്റെ പൊന്‍ കിരണങ്ങള്‍ ഏല്‍ക്കാന്‍ കഴിയില്ല നീ അവനെ കാത്തിരിക്കണ്ട !ഞാന്‍ കേട്ടതു ശരിയോ? ഒരാന്തലോടെ പേടിയോടെ ഞാന്‍ ആകാശത്തേക്കു നോക്കി! ശരിയാണു!!മേഘങ്ങള്‍ മാത്രം നിറഞ്ഞ ആകാശം ഇനി എന്തു ചെയ്യും ? ഞാന്‍ തളര്‍ ന്നു പോയി തകര്‍ ന്നു പോയി അപ്പോള്‍ അതാ ഒരു കര സ്പര്‍ശം നീ വരുന്നു ! ഒരു മന്ദ മാരുതനായി നീ കടന്നു വരുന്നു! അതു എന്നെ തലോടുമ്പോള്‍ കണ്ണുകള്‍ സജലമാവുന്നു ഒരു നിമിഷം !അതാ വീണ്ടും സൂര്യന്‍ മേഘങ്ങള്‍ എവിടെ? നിണ്റ്റെ കരുത്തുള്ള കരങ്ങള്‍ അവയെ പിടിച്ചു മാറ്റിയോ അതോ പെയ്തു ഒഴിഞ്ഞോ? അതൊന്നും എനിക്കു അറിയില്ല സുര്യ്ണ്റ്റെ പൊന്‍ കിരണങ്ങളാല്‍ ആകാശം നിറയുകയായി ഞാന്‍ മേഘങ്ങള്‍ക്കായി പരതി. ഒന്നിനെയും കാണുന്നില്ലല്ലൊ എണ്റ്റെ ജീവിതം ഇതാ വീണ്ടും സന്തോഷത്താല്‍ പ്രകാശത്താല്‍ നിറയുകയായി

Monday, November 16, 2009

മനുഷ്യന്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യാപരിക്കുന്നു ഏതു മേഖലയിലാണോ അവന്‍ വ്യാപരിക്കുന്നതു തദനുസാരിയായി വിലയില്‍ മാറ്റമുണ്ടാവുന്നു ത്യാഗങ്ങളിലൂടെ കുറവുകളിലൂടെ കടന്നു പോവാന്‍ തയ്യാറായാല്‍ വില കൂടുന്നു അവിടെ മഹാന്‍ ഉണ്ടാവുന്നു ഇതു വിഷമമായതു കൊണ്ടു അവരുടെ എണ്ണം കുറവാണു അതു കൊണ്ടാണു ഞാന്‍ മഹാനാവാത്തതു തിരക്കുണ്ടു തല്‍ക്കാലം നിര്‍ത്തട്ടെ കാണാം

Sunday, November 15, 2009

അങ്ങിനെ കണ്ണൂരില്‍ ഒരു പരീക്ഷണം കഴിഞ്ഞു പരീക്ഷണം വന്‍വിജയം !!പുതിയ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്തു പോലും ? അടുത്ത ഇലക്ഷന് ഇവരെല്ലാം വോട്ട് ചെയ്യുമോ ?political science പഠിക്കുന്നവര്‍ക്ക്‌ democracy ന്യൂ ടൈപ്പ് കേരള സ്റ്റൈല്‍ !!ആര്‍ക്കും ഒരു വിഷമവുമില്ലല്ലോ ജനാതിപത്യം ഇവിടെ തോല്‍ക്കുന്നു . അതില്‍ ആര്‍ക്കു വിഷമം അല്ലെ ? ജനാതിപത്യം ഇവിടെ വേണമെന്നു ആര്‍ക്കു നിര്‍ബന്ധം എനിക്ക് ഉപകരിക്കുമെങ്കില്‍ അത് നല്ലത് അല്ലെങ്കില്‍ അത് വേണ്ട ജനാതിപത്യം എന്നല്ല ഏതും . ജയ് അവനവനിസം ?ഈ പോക്ക് എങ്ങോട്ട് ?തല ഉള്ളവര്‍ ചിന്തിക്കട്ടെ നമ്മുക്ക് വേണ്ടാ ഓക്കേ

Tuesday, September 8, 2009

ബീഹാറില്‍ ബൂത്ത് പിടുത്തം എന്ന് കേട്ടപ്പോള്‍ നമ്മള്‍ കരുതി അത് വളരെ മോശം പരിപാടി നമ്മള്‍ അത് തുടങ്ങിയപ്പോള്‍ അത് നല്ല സുഖമുള്ള ഒരു പരിപാടി !.......... ബീഹാറില്‍ ഗുണ്ടരാജ്‌ എന്ന് കേട്ടപ്പോള്‍ അത് മോശം ഇടപാട് നമ്മുടെ നാട്ടില്‍ അത് തുടങ്ങിയപ്പോള്‍ ഇത്രയും പെട്ടെന്ന് നടക്കുന്ന സുഖമുള്ള പരിപാടി വേറെ ഇല്ലെന്നെ !! അങ്ങിനെ എന്തെല്ലാം എന്തെല്ലാം !!!!!!! അവന്‍ ചെയ്യുമ്പോള്‍ എല്ലാം തെറ്റ്‌ ഞാന്‍ ചെയ്യുമ്പോള്‍ എല്ലാം ശരി .. പോര .....വളരെ വളരെ ശരി ! ഞാന്‍ എന്നാ ചെയ്യാനാ അതല്ലാതെ വേറെ വഴി ഇല്ലാത്തത് കൊണ്ടല്ലേ? അങ്ങിനെ നമ്മള്‍ സ്മാര്ട്ട് ആയി ആയി വരുന്നു അതി വേഗം ബഹു ദുരം .............

Tuesday, September 1, 2009

അനീതികള്‍ക്കും അക്രമങ്ങള്‍ക്കും പീടനങ്ങള്‍ക്കും വന്ച്ചനകള്‍ക്കും കാപട്യങ്ങള്‍ക്കും ഇടയില്‍ ഒരു ഓണം വരവായി ............. അടുത്ത ഓണത്തിനെങ്കിലും ....................ഓണാശംസകള്‍ ..................

Friday, August 28, 2009

ഓരോ രാത്രിയും പ്രഭാതത്തിനെ ഭയപെടുന്നുവോ .....ഓരോ പകലും സന്ധ്യയെ ഭയപെടുന്നുവോ ......നാടകം ആടുന്നവര്‍ തിരശീലയെ ഭയപെടുന്നുവോ .......പരീക്ഷ എഴുതുന്നവര്‍ തോല്‍വിയെ ഭയപ്പെടുന്നുവോ .......ജീവിക്കുന്നവര്‍ മരണത്തെ ഭയപെടുന്നുവോ .........ആവോ ...എനിക്കറിയില്ല ...ഒന്നു മാത്രം എനിക്കറിയാം ...ഇതെല്ലാം ...അനിവാര്യമാണ് ...മാത്രമല്ല ..വീണ്ടും അതിശക്തമായി തിരിച്ചു വരുവാന്‍ കഴിയുന്നതുമാണ് ...മെല്ലെ തിന്നാല്‍ .....പോട്ടെ .....അല്പം തിരക്കുണ്ട്‌ ............

Monday, July 13, 2009

പാവം

സാറെ.....എന്താടോ.....സുധാകരന്‍ നല്ല ഫോമിലാണു.കാല്‍ നിലത്തു ഉറക്കുന്നില്ല.... ഇന്നു ഞാന്‍ സ്വല്‍പം കഴിച്ചു സാറെ ...സാറിനു എന്നോടു ദേഷ്യമാ..അല്ലെ? .... എന്തിനു ? ഞാന്‍ ഇങ്ങിനെ പൂസായി നടക്കുന്നതു കൊണ്ട്‌... ഓ.. അതിനെന്താ ...... നിണ്റ്റെ പണം കൊണ്ടല്ലെ ? നീനക്കു കുടിക്കുകയോ വലിക്കുകയോ എന്തു വേണമെങ്കിലും ചെയ്യാമല്ലോ പിന്നെ ചെറിയ നിയന്ത്രണമൊക്കെ ഉള്ളതു നല്ലതാ അത്ര തന്നെ എണ്റ്റെ സാറെ ഞാന്‍ എന്നാ ചെയ്യാനാ പല പ്രാവശ്യം നിര്‍ത്തിയതാ പക്ഷെ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ല ......പാവം ഇഷ്ടം പോലെ സ്വത്ത്‌ ഉണ്ടായിരുന്നതാണു നല്ല പോലെ പണിയെടുക്കുകയും എടുപ്പിക്കുകയും ചെയ്യുമായിരുന്നു എന്തു ചെയ്യാം ...തമാശക്കു കൂടുകൂടി വല്ലപ്പോഴും ഒരോകുപ്പി വാങ്ങുമയിരുന്നു.... തമാശ ആദ്യമൊക്കെ മസത്തില്‍ ഒരിക്കലായിരുന്നു ....പിന്നെ ആഴ്ചയില്‍ ഒരിക്കല്‍ കമ്പനി കൂടലായി .... പിന്നെ പണിയെടുക്കുമ്പോള്‍ ഭയങ്കര ക്ഷീണം മാറന്‍ സ്വല്‍പം അടിക്കണം എന്നായി..... എല്ലാവരുടെ കൈയിലും പണമില്ലാ! . അതിനെന്താ .. നീ വാടൊ ഞാന്‍ ഇല്ലെ? പണം നമ്മള്‍ ഉണ്ടാക്കുന്നതല്ലെ നമ്മളെ പണം ഉണ്ടാക്കുന്നില്ലല്ലൊ ....അതും ശരിയാണല്ലൊ ...അങ്ങിനെ എല്ലാവരെയും ദിവസവും കൊണ്ടുനടന്നു..... ആരും വെണ്ട എന്നു പറഞ്ഞില്ല ... എല്ലാവരും കരുതി വെറുതെ കിട്ടുന്നതല്ലെ ഇങ്ങൊട്ടു പോരട്ടെ ..... കുറെ പേരു പറഞ്ഞു അച്ചന്‍ തെറ്റായ വഴിക്കു. ഉണ്ടക്കിയതാ അതു കൊണ്ടാണു മകന്‍ നശിപ്പിക്കുന്നതു ...... ആരെയും പേടിയില്ലാത്തതു കൊണ്ടാ മറ്റു ചിലറ്‍ ..... അവളെ കൊള്ളാത്തതു കൊണ്ടാണൂ അവള്‍ മനസ്സു വച്ചായിരുന്നെങ്കില്‍ പണ്ടെ ഇതു നില്‍ക്കുമായിരുന്നു..... അയല്‍ക്കാരികള്‍ അടക്കം പറഞ്ഞു ..... എണ്റ്റെ മോളുടെ കാര്യം ഒറ്‍ത്തിട്ട്‌ എനിക്ക്‌ ആധിയാ അവന്‍ മുടിഞ്ഞുപോവത്തെ ഉള്ളു...സുധാകരണ്റ്റെ ഭാര്യാമാതാവു അവനെ ശപിച്ചു ...... ഇതൊക്കെ കാണണമെന്നുള്ളതു എണ്റ്റെ വിധി ഭാര്യാപിതാവു നെടു വീറ്‍പ്പിട്ടു കൊണ്ടു പറഞ്ഞു ..... ഈ അഭിപ്റായ പ്റകടനങ്ങള്‍ നടക്കുന്നതിനിടയിലും സുധാകരന്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു !.......പാവം സുധാകരന്‍ ......... മണ്ടന്‍ !.....

Tuesday, July 7, 2009

നിങ്ങളറിഞ്ഞില്ലേ

നിങ്ങള്‍ അറിഞ്ഞില്ലേ
എന്തോന്ന്
സ്മാര്‍ട്ട്‌സിറ്റി അതെന്തു സിടിയാടോ ഈ ഇലക്ട്രിസിറ്റി പോലെ ഏതെങ്കിലും സിടിയാണോ അതാണെങ്കില്‍ കാണാന്‍ പറ്റില്ല പക്ഷെ തൊട്ടാല്‍ അറിയും അത് പോലെ വല്ലതും
ശരിയാ ..... ശരിയാ ....അത് തന്നെ ..പക്ഷെ ഇതു കാണാനും തൊടാനും പറുകയില്ല എന്നാല്‍ എല്ലാ ദിവസവും കേള്‍ക്കാം

Monday, June 29, 2009

എന്ത് കിട്ടിയെന്നാണ്

അതോ....... നിന്നെ ഒഴിവാക്കാന്‍ തിരുമാനിച്ചു

എന്നിട്ട് ആ കള്ളുകുടിയന്റെയ് ഉപദേശവും കേട്ട് അയാളുടെ പിറകേ നടന്നോ എന്നേ അതിന് കിട്ടില്ല അത് തന്നെയാണ് കുഴപ്പം ...... എല്ലാ കാര്യത്തിലും മുന്‍വിധി പാടില്ല..... നമ്മുടെയ്‌ മനോഭാവം ആണ് പ്രധാനം എന്നാണ് അദ്ദേഹം പറഞ്ഞതു . ഓരോ കാര്യത്തിലും നമ്മള്‍ മറ്റുള്ളവരെ മുന്‍ വിധിയോടായ്‌ സമീപിക്കുന്ന മനോഭാവം മാറണം ........അല്ലാതെ ശരിയാവില്ല ...........

മനസ്സിലായില്ല

പറയാം ..............

Sunday, June 28, 2009

പ്രഭാതം.......... ഉദിച്ചുയരുന്ന സൂര്യന്‍ ............

ഓരോ പ്രഭാതങ്ങല്ലും മഞ്ഞുതുള്ളികല്‍ പോലെ പ്രതീക്ഷകല്‍ പകരുന്നു ഞാന്‍ .....

പക്ഷേ ............നീ

......... ഓ ..നിന്റേ ഒരു ഒടുക്കത്തെ പക്ഷേ ...എന്ത് പറഞ്ഞാലും നിനക്കു എതിര് മാത്രം ....

എല്ലാം ശരിയാവും ഞാന്‍ ........

ഒന്നും ശരിയാവില്ല നീ...........

എപ്പോഴും യുദ്ധം ....എപ്പോഴും ...സംശയം ..........

ഇതു എന്ന് അവസാനിക്കും ........ നിന്റെ ഈ നിരാശ ......

പ്രതീക്ഷിക്കാന്‍, പ്രതിക്ഷ പകരാന്‍ എനിക്ക് ധാരാളം കാരണങ്ങള്‍ ....

നിരാശപ്പെടാന്‍ സങ്കടപ്പെടാന്‍ നിനക്കു ധാരാളം കാരണങ്ങള്‍ ........

.ഇതു ജീവിതം .നമ്മുടേ ജീവിതം വെറുതേ ഓരോന്ന് ഓര്‍ത്ത് സങ്കടപ്പെട്ടു തീര്‍ക്കനാണോ നീ തിരുമാനിചിരിക്കുന്നത് .......എന്നേ അതിന് കിട്ടില്ല .... എനിക്ക് സന്തോഷിക്കണം എനിക്ക് സുകിക്കണം എന്താ അതിന് വഴി ..... എന്താണ് അതിന് തടസ്സം ..

.ഞാന്‍ ചിന്തിച്ചു

ഹാ ...ഹാ.... കിട്ടിപ്പോയി ......

Friday, June 26, 2009

മോഹങ്ങള്‍

തുടങ്ങുമ്പോള്‍ എന്തെല്ലാം പ്രതീക്ഷകല്ലയിരുന്നു എന്തെല്ലാമോ ആയി എന്ന തോന്നല്‍ നോക്കാം അല്ലേ ഏതായാലും ഇവിടെ എത്തി അല്ലോ എന്തിനും ഒരു സാവകാശം ഇല്ലേ . മെല്ലേ തിന്നാല്‍..............
...... വയര്‍ നിറഞ്ഞോ തിരക്ക് കൂടിയിട്ടാ നിര്‍ത്തട്ടേ ...........തിരക്കുണ്ട്‌
അങ്ങിനെ ഇവിടെ എത്തി ആരെല്ലാമോ കൈ പിടിച്ചു ഇവിടെ എത്തിച്ചു എന്ന് പറയുന്നതാവും ശരി അല്ലാതെ എന്ത് പറയാന്‍ നന്ദി ........ നന്ദി ......നന്ദി ........ഇത്ര മാത്രം .......നിര്‍ത്തട്ടേ .........