Tuesday, November 24, 2009

ജീവിതത്തില്‍ കുറെ സമയം സന്തോഷിക്കാന്‍ കഴിയുന്നു എന്നാല്‍ നിറഞ്ഞ സന്തോഷത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ഞാന്‍ അറിയാതെ ദുഖങ്ങള്‍ പതുക്കെ കടന്നു വരുന്നു നീലാകാശത്തില്‍ സൂര്യന്‍ പ്രശോഭിക്കുമ്പോള്‍ തന്നെ ഒരരികിലൂടെ മേഘങ്ങള്‍ കടന്നു വരുന്നു കുറച്ചു കഴിയുമ്പോള്‍ ആകാശം പൂര്‍ണമായി മെഘങ്ങളാല്‍ നിറയുന്നു ആകാശത്തില്‍ നിന്നും മേഘങ്ങള്‍ സൂര്യനെ ഓടിച്ചതു പോലെ അതോ മേഘങ്ങളെ പേടിച്ചു സുര്യന്‍ ഓടി ഒളിച്ചതാണൊ? അറിയില്ല സന്തോഷിക്കാന്‍ ജീവിതത്തിലൊന്നുമില്ലാത്ത അവസ്ത നിരാശ മാത്രം ബാക്കി! മേഘങ്ങള്‍ സൂര്യനില്ലാത്ത ആകാശത്തെ ചൂണ്ടി കാണിച്ചു കൊണ്ടു അട്ടഹസിക്കുന്നു ഇനി ഒരിക്കലും ഈ ആകാശത്തു സൂര്യന്‍ ഉണ്ടാവില്ല! അവന്‍ എന്നേക്കുമായി മറഞ്ഞു പോയിരിക്കുന്നു നിനക്കു ഇനി ഒരിക്കലും അവണ്റ്റെ പൊന്‍ കിരണങ്ങള്‍ ഏല്‍ക്കാന്‍ കഴിയില്ല നീ അവനെ കാത്തിരിക്കണ്ട !ഞാന്‍ കേട്ടതു ശരിയോ? ഒരാന്തലോടെ പേടിയോടെ ഞാന്‍ ആകാശത്തേക്കു നോക്കി! ശരിയാണു!!മേഘങ്ങള്‍ മാത്രം നിറഞ്ഞ ആകാശം ഇനി എന്തു ചെയ്യും ? ഞാന്‍ തളര്‍ ന്നു പോയി തകര്‍ ന്നു പോയി അപ്പോള്‍ അതാ ഒരു കര സ്പര്‍ശം നീ വരുന്നു ! ഒരു മന്ദ മാരുതനായി നീ കടന്നു വരുന്നു! അതു എന്നെ തലോടുമ്പോള്‍ കണ്ണുകള്‍ സജലമാവുന്നു ഒരു നിമിഷം !അതാ വീണ്ടും സൂര്യന്‍ മേഘങ്ങള്‍ എവിടെ? നിണ്റ്റെ കരുത്തുള്ള കരങ്ങള്‍ അവയെ പിടിച്ചു മാറ്റിയോ അതോ പെയ്തു ഒഴിഞ്ഞോ? അതൊന്നും എനിക്കു അറിയില്ല സുര്യ്ണ്റ്റെ പൊന്‍ കിരണങ്ങളാല്‍ ആകാശം നിറയുകയായി ഞാന്‍ മേഘങ്ങള്‍ക്കായി പരതി. ഒന്നിനെയും കാണുന്നില്ലല്ലൊ എണ്റ്റെ ജീവിതം ഇതാ വീണ്ടും സന്തോഷത്താല്‍ പ്രകാശത്താല്‍ നിറയുകയായി

Monday, November 16, 2009

മനുഷ്യന്‍ വ്യത്യസ്തമായ മേഖലകളില്‍ വ്യാപരിക്കുന്നു ഏതു മേഖലയിലാണോ അവന്‍ വ്യാപരിക്കുന്നതു തദനുസാരിയായി വിലയില്‍ മാറ്റമുണ്ടാവുന്നു ത്യാഗങ്ങളിലൂടെ കുറവുകളിലൂടെ കടന്നു പോവാന്‍ തയ്യാറായാല്‍ വില കൂടുന്നു അവിടെ മഹാന്‍ ഉണ്ടാവുന്നു ഇതു വിഷമമായതു കൊണ്ടു അവരുടെ എണ്ണം കുറവാണു അതു കൊണ്ടാണു ഞാന്‍ മഹാനാവാത്തതു തിരക്കുണ്ടു തല്‍ക്കാലം നിര്‍ത്തട്ടെ കാണാം

Sunday, November 15, 2009

അങ്ങിനെ കണ്ണൂരില്‍ ഒരു പരീക്ഷണം കഴിഞ്ഞു പരീക്ഷണം വന്‍വിജയം !!പുതിയ വോട്ടര്‍മാര്‍ എല്ലാവരും വോട്ട് ചെയ്തു പോലും ? അടുത്ത ഇലക്ഷന് ഇവരെല്ലാം വോട്ട് ചെയ്യുമോ ?political science പഠിക്കുന്നവര്‍ക്ക്‌ democracy ന്യൂ ടൈപ്പ് കേരള സ്റ്റൈല്‍ !!ആര്‍ക്കും ഒരു വിഷമവുമില്ലല്ലോ ജനാതിപത്യം ഇവിടെ തോല്‍ക്കുന്നു . അതില്‍ ആര്‍ക്കു വിഷമം അല്ലെ ? ജനാതിപത്യം ഇവിടെ വേണമെന്നു ആര്‍ക്കു നിര്‍ബന്ധം എനിക്ക് ഉപകരിക്കുമെങ്കില്‍ അത് നല്ലത് അല്ലെങ്കില്‍ അത് വേണ്ട ജനാതിപത്യം എന്നല്ല ഏതും . ജയ് അവനവനിസം ?ഈ പോക്ക് എങ്ങോട്ട് ?തല ഉള്ളവര്‍ ചിന്തിക്കട്ടെ നമ്മുക്ക് വേണ്ടാ ഓക്കേ